
കൂര്‍ത്ത മുനയുള്ള നിന്റെ വാക്ക്
എന്‍ ഹൃദയത്തെ കീറി മുറിക്കുന്നു..
താങ്ങുവാൻ വയ്യ എനിക്കീ വേദന
പൊടിയുന്നു നിണമെന് മാംസകണങ്ങളിൽ..
കരയണമെനിക്കൊന്നുറക്കെ പക്ഷെ
കുരുങ്ങുന്നു തൊണ്ടയിലെൻ കരച്ചിലിൻ ശബ്ദം..
കവിളിൽ നിഴൽ തീര്ക്കുവാനിനി കണ്ണുനീരില്ല
വറ്റുന്നു കണ്ണുനീരെൻ കണ്ണ് നീർ ഗ്രന്ധികളിൽ ..
എൻ ചിരിയിലിനി മോഹത്തിൻ നീലാകാശമില്ല
കരിപുരണ്ട കാർമെഘമെൻ ചിരിയെ മറയ്ക്കുന്നു..
വയറ്റിലിനി വിശപ്പിന്റെ ആന്തലില്ല
നാവിൻ തുമ്പത്തു കൊതിയുടെ തിരയിളക്കമില്ല..
മൃതിയിലേക്കടുക്കുന്നു എൻ ശരീരമിപ്പോൾ
എന്നാത്മാവിനു ശവകച്ച പുതപ്പിച്ചു നിന് വാക്ക് ..
എങ്കിലും കൊതിക്കുന്നു നിന്റെ മറുവാക്കിനായ്
ഇനീ അതിലെന്നാന്മാവ് ഒരു വേള ഉയിര്ത്തെങ്കിലോ..
വിഷാദമാണല്ലോ നിറയെ .എന്നെ ആകര്‍ഷിച്ചതും അത് തന്നെ .
ReplyDelete" എങ്കിലും കൊതിക്കുന്നു നിന്റെ മറുവാക്കിനായ്
ഇനീ അതിലെന്നാന്മാവ് ഒരു വേള ഉയിര്ത്തെങ്കിലോ..
Thaanks Neelima...
Deleteവിഷാദം വാക്കുകളില്‍ നിറഞ്ഞിട്ടാണോ പതിവില്ലാതെ അക്ഷരത്തില്‍ പിശകുകള്‍ ..ശ്രദ്ധിക്കുക ..വാക്ക് വരദാനം ആണ് ...അതിനെ തെറ്റാതെ നോക്കുക
ReplyDeleteThanks for the comment Athira..
Deleteവാക്ക് പോരാ...
ReplyDeleteee vazhi vannathil valare santhosham undu tto..
Delete:)
vishada nizhal
ReplyDelete