
ഓർമകളെ മറച്ച് മറവിയുടെ ഇരുട്ടിലുറങ്ങും
എന്നരികിൽ വന്നു നില്ക്കുന്നതെന്തിനു നീ
ഒരിക്കൽ നീയറിഞ്ഞെനിക്ക് നല്കിയ
മുറിവുകളിന്നു പുഴുക്കളരിക്കും വൃണമാണ്
ഇല്ല ഇനിയീ മിഴികളിൽ നിനക്കായ്
ഒഴുക്കികളയാൻ ഒരിറ്റു കണ്ണുനീർ
വിറയ്ക്കുന്നില്ലെൻ ചുണ്ടുകളിന്ന്
നിന് പേരുച്ചരിക്കുമ്പോൾ
കുതിക്കുന്നില്ലെൻ ഹൃദയമിപ്പോൾ
നിന് സ്വരം എൻ കാതിലെത്തുമ്പോൾ
മയങ്ങില്ലിനി നിൻ സ്മരണകളിൽ
മറവി തൻ ഇരുളിലുറങ്ങട്ടെ ഞാനിനി
ഉണര്ത്തുവാനാവില്ലിനിയെന്നെ
നിൻ കണ്ണുനീർ പ്രാര്‍ത്ഥനകൾക്ക്
ഉപേക്ഷിക്കരുതെനിക്കായിവിടെ
നീ തരുവാൻ മടിച്ച സ്നേഹപൂക്കൾ
ദ്രവിച്ചു തുടങ്ങുമെൻ ശരീരത്തിന്
താങ്ങുവുനാവില്ലതിൻ ഭാരം
വിസ് മൃതിയിൻ ആഴത്തിലെന്നെ
ഉപേക്ഷിച്ചു മടങ്ങുക നീയിപ്പോൾ
ദ്രവിച്ചു തീരട്ടെ ഞാനിവിടെ
ഈ കുഴിമാടത്തിൽ....
നെഗറ്റീവ് എനര്‍ജി
ReplyDelete:)
Delete' ഉപേക്ഷിക്കരുതെനിക്കായിവിടെ
ReplyDeleteനീ തരുവാൻ മടിച്ച സ്നേഹപൂക്കൾ
ദ്രവിച്ചു തുടങ്ങുമെൻ ശരീരത്തിന്
താങ്ങുവുനാവില്ലതിൻ ഭാരം '
വരികള്‍ കൊള്ളാം
Thanks..
Deleteആകെ നൈരാശ്യം ആണല്ലോ വരികളില്‍ ..
ReplyDelete