Monday, February 25, 2013

ഭൂമിയുടെ ദുഖം



ഉഷ്ണ വെയിലില്‍ വാടിതളര്‍ന്നു വരണ്ടുണങ്ങി ഞാന്‍ 
നെറുകയില്‍ നിന്നുമടര്‍ന്നു വീഴുവാന്‍
ഒരു ജലകണം പോലും ബാക്കിയില്ലിനി  
ആഴത്തില്‍ പിളര്‍ന്നെന്‍ ഹൃദയ ഭിത്തിയിന്‍ മുകളില്‍ 
വീണ്ടുമുയര്‍ത്തുന്നു നിങ്ങള്‍ ആകാശ സ്തൂപങ്ങള്‍ 
വെട്ടിയറുക്കുന്നു  മിണ്ടാപ്രാണികളെ നിങ്ങള്‍
അറുത്തു മാറ്റുന്നു എന്‍ ഓമന മക്കളാം പച്ചമരകൂട്ടത്തെ. 
ജന്മം കൊടുത്തയെന്നില്‍ അവര്‍ ചീഞ്ഞളിയുമ്പോള്‍ 
എന്‍ മനം പിടയ്ക്കുന്നതെന്തേ നിങ്ങളറിഞ്ഞില്ല
പൊട്ടിത്തെറിച്ചു ചിതറുന്നു സ്ഫോടന വസ്തുക്കള്‍
രക്തം ചീറ്റിക്കുന്നു മാരകായുധങ്ങള്‍ 
പ്രാണവായു തേടി എന്നെ പുണരുന്നു  ചിലര്‍ 
ഒടുവില്‍  അന്ത്യ ശ്വാസംവലിക്കുന്നു അവരില്‍ ചിലര്‍ . 
കൂടപിറപ്പിനെ പോലും തിരിച്ചറിയുന്നില്ല നിങ്ങള്‍ 
പീഡിപ്പിച്ചു കൊന്നു തള്ളുന്നു പെണ്‍വര്‍ഗത്തെ
അധമരാം നിങ്ങളെയിനി ചുമക്കുവാന്‍ 
മടുപ്പാണെനിക്ക്... വെറുപ്പാണെനിക്ക് ...
കാണുവാന്‍ വയ്യിനിയുംമര്ത്യരാംനിങ്ങള്‍ തന്‍ ചേഷ്ഠകള്‍ 
സ്വയം  ജീവനോടുക്കുവാന്‍ കഴിഞ്ഞെങ്കിലെന്ന് 
ഭൂമിയാം ഞാനും വെറുതെ ആശിക്കുന്നു ..

9 comments:


  1. ഭൂമീദേവി ദുഃഖിതയായി..

    സ്വയം ജീവനോടുക്കുവാന്‍ കഴിഞ്ഞെങ്കിലെന്ന്
    ഭൂമിയാം ഞാനും വെറുതെ ആശിക്കുന്നു ..

    അങ്ങനെ സംഭവിച്ചാലും അത്ഭുതപ്പെടാനാവില്ല..

    കവിത നന്നായി

    ശുഭാശംസകൾ...


     

    ReplyDelete
  2. പണവും സുഖവും മാത്രമായി ജീവിതം!!
    ഉള്ളവ നശിപ്പിക്കാതിരിക്കുകയെങ്കിലും ചെയ്തെങ്കില്‍ .......

    ReplyDelete
  3. ഭൂമി ശരിക്കും അങ്ങിനെ പറയുന്ന ഒരു നിമിഷം വരും..
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. നെറുകയില്‍ നിന്നുമടര്‍ന്നു വീഴുവാന്‍
    ഒരു ജലകണം പോലും ബാക്കിയില്ലിനി ..
    കാലത്തിനു യോജിച്ച വരികള്‍

    ReplyDelete
  5. This comment has been removed by the author.

    ReplyDelete

എന്തേലും പറഞ്ഞിട്ട് പോകൂന്നേ(എനിക്ക് സന്തോഷായാലൊ..?)