Wednesday, June 16, 2010
ആത്മാവ്
അനന്തമായി പരന്നുകിടക്കുന്ന നീലാകാശം ,അവയിലൂടെ തെന്നിനീങ്ങുന്ന മേഘങ്ങള്‍ ,അവയില്‍ ചിലത് വിക്രുതിരൂപങ്ങള്‍ പ്രാപിച്ചു കുസൃതി കാട്ടുന്നു ,
ദേശാടനകിളികള്‍ കൂട്ടമായി ചിറകടിച്ചുയരുന്നു,മറ്റൊരു ദേശത്തേക്ക് യാത്രയാവുന്നതിന്റെ ആഹ്ലാദമോ അങ്കലാപ്പോ അവയില്‍ കണ്ടില്ല ,
താനും ആ കിളികളില്‍ ഒരാള്‍ ആയിരുന്നു എന്കിലെന്നു ഞാന്‍ വെറുതെ ആഗ്രഹിച്ചു ,ബന്ധങ്ങളും കടപ്പാടുകളും ഇല്ലാതെ തനിക്കും സ്വതന്ത്രയാവാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ ..,
പക്ഷെ ജീവിതത്തിന്റെ കൈവഴികള്‍ എന്റെ മനസ്സിന്റെ രൂപബന്ഘി തന്നെ മാറ്റി കളഞ്ഞിരിക്കുന്നു ,
അങ്ങും ഇങ്ങും എത്താതെ ഉള്ള തന്റെ ഈ ജീവിതം എവിടെ അവസാനിക്കും എന്ന് പലവുരു തന്നോട് തന്നെ ഞാന്‍ ചോദിച്ചിട്ടുണ്ട് ..,അതിനു ഉത്തരം പറയേണ്ടത് കാലവും സര്‍വെശ്വരനും ആണ് എങ്കിലും ...
ചിന്തകളില്‍ മുഴുകി നടന്നത് കൊണ്ട് ദൂരം അറിഞ്ഞതേയില്ല ,എന്റെ വീട്ടില്‍ നിന്ന് ഏകദേശം അര മണിക്കൂര്‍ ദൂരം ഉണ്ട് പാണ്ടന്‍ പാറയോട് ചേര്‍ന്ന് ഒഴുകുന്ന പുഴയോരത്തെക്ക് ..,
പണ്ടെങ്ങോ ഒരു ഹേലി കോപ്ടെര്‍ തകര്‍ന്നു വീണതാ അത്രേ ഈ പാറമുകളില്‍ ,അങ്ങനെ ആണ് കറുത്ത പാറയില്‍ പാതിയോളം വെള്ള നിറമായത് എന്നാണു അവിടുത്തുകാരുടെ അനുമാനം .
എന്തൊക്കെ ആണെങ്കിലും അവധിക്കു വരുമ്പോള്‍ ഈ പാറയും പുഴയും സന്ദര്‍ശിക്കാതെ ഞാന്‍ മടങ്ങി പോകാറില്ല .
മഴ പെയ്തു തോര്‍ന്നിരുന്നു എങ്കിലും പായല്‍ പിടിച്ചു കിടക്കുന്ന പാറയില്‍ നല്ല വഴുവഴുപ്പ് ഉണ്ട് ,വളരെ സൂക്ഷിച്ചാണ് ഞാന്‍ താഴോട്ടു ഇറങ്ങിയത് ,
കഴിഞ്ഞ വര്ഷം മഴക്കാലത്ത് കുളിക്കാന്‍ വന്ന കുട്ടികളില്‍ ഒരാള്‍ ഈ പാറ പൊക്കത്ത് നിന്ന് തെന്നി വീണു മരിച്ചതാണ് പോലും ,അമ്മയുടെ മുന്നറിയിപ്പ് കൂട്ടാക്കാതെ ആണ് താന്‍ എപ്പോഴും ഇവിടെ വന്നിട്ടുള്ളത് .
എത്ര ഉറപ്പുള്ള പാറയാണ് എന്നാലും തെന്നികിടക്കുന്നതിനാല്‍ ഇറങ്ങുവാന്‍ ഒരു ഭയം ..,
ചില മനുഷ്യരും ഇത് പോലെയാണ് ,പുറത്തു നിന്ന് നോക്കിയാല്‍ 'ഓള്‍ സെറ്റ്' പക്ഷെ അടുത്തറിയുമ്പോള്‍ ആണ് മനസിലാകുക നമ്മുടെ ജീവന്‍ തന്നെ അപായപെടുത്തും എന്ന് .
ഒരുവിധത്തില്‍ പുഴവക്കത്തു എത്തി ,കള കളാരാവത്തോടെ പതഞ്ഞൊഴുകുന്ന പുഴ ,അതിന്റെ ചലനങ്ങളെ വീക്ഷിച്ചു ഞാന്‍ കരയില്‍ ഇരുന്നു ,
ഒഴുകിനീങ്ങുന്ന വെള്ളത്തിനു വരെ ലക്ഷ്യബോധം ഉണ്ട് ,എന്നാല്‍ തനിക്കോ ? ഞാന്‍ വീണ്ടും ചോദ്യങ്ങളുടെ പ്രതി കൂട്ടില്‍ അകപ്പെട്ടു .
തുണികളുടെ കെട്ടുകളുമായി ചില സ്ത്രീകള്‍ നടന്നു വരുന്നു ,അവരില്‍ ചിലര്‍ എന്നെ നോക്കി എന്തൊക്കെയോ അടക്കം പറഞ്ഞു(എന്റെ തോന്നലാവാം ) ,അവര്‍ എന്താ പറഞ്ഞത് എന്നുള്ള ജിജ്ഞാസ എന്നില്‍ ഉണര്‍ന്നില്ല .
കുറച്ചകലെയായി ഉള്ള ചെറിയ കല്ലുകളിലായി അവര്‍ തുണി അലക്കല്‍ ആരംഭിച്ചു അതോടൊപ്പം നാട്ടുകഥകളുടെ കെട്ടും തുറന്നു ,
ഞാന്‍ അതൊന്നും ശ്രദ്ധിച്ചതേയില്ല ,എന്നാല്‍ അവര്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടോ എന്നാ സന്ദേഹം ആ സ്ത്രീകള്‍ക്കുണ്ടായിരുന്നു എന്ന് തോന്നുന്നു ..,
തന്റെ ജീവിതത്തിന്റെ എടുകളിലൂടെ പുറകോട്ടു സഞ്ചരിക്കുകയായിരുന്നു ഞാന്‍ .
നിറമില്ലാത്ത ബാല്യവും കണ്ണ് നീരില്‍ കുതിര്‍ന്ന കൌമാരവും കടന്നു താന്‍ ഇന്ന് യൌവനത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു ..,
ഇതിനോടകം എത്ര പ്രാവശ്യം താന്‍ മരണത്തെ കുറിച്ച് ചിന്തിച്ചിരിക്കുന്നു ..,
പല തവണ അതിനു വേണ്ടി ഇവിടെ വന്നിട്ടുമുണ്ട്..,അങ്ങനെ ഒരിക്കല്‍ വന്നപ്പോള്‍ ആണ് അബദ്ധവശാല്‍(എന്ന് തോന്നിക്കുമാറ്) കാലു തെന്നി താഴെ അഗാധമായ വെള്ളത്തിന്റെ ചുഴിയിലേക്ക് വീണത് ..,
നീന്തലറിയാത്ത താന്‍ കുറെ പ്രാവശ്യം മുങ്ങിപൊങ്ങി ..,മരണം സുഘമുള്ള അനുഭൂതിയല്ലെന്നു ഞാന്‍ വേദനയോടെ മനസിലാക്കി ..
ഇന്നും ഞാന്‍ ഇടയ്ക്കിടെ ഇവിടെ വരും ..,ജീവനോടെയുള്ള എന്റെ അവസാന നിമിഷങ്ങള്‍ ചിലവഴിച്ചത് ഈ പാറ പുറത്തല്ലേ ,
അതുമാത്രമല്ല എന്റെ മരണത്തിനു ഈ സ്ഥലം തിരഞ്ഞെടുക്കാനും കാരണം ഉണ്ട് ,എന്റെ കൈ അബദ്ധം കൊണ്ട് എന്റെ കുഞ്ഞനിയന്‍ മരിച്ചതും ഇവിടെ വെച്ചാണ് ..,
മരണശേഷം അവനെ കാണാം എന്ന് ഉള്ളത് മാത്രമായിരുന്നു എന്റെ ഏക സന്തോഷം ..,പക്ഷെ അവനെ കണ്ടേ ഇല്ല ,ഒരുപക്ഷെ ഇപ്പോഴും എന്നോട് പിണക്കം ആയിരിക്കും ..അല്ലെ?
ചിലപ്പോള്‍ അവന്‍ സ്വര്‍ഗത്തില്‍ ആയിരിക്കും ..,
കാരണം അക്കരെയിലെ തെങ്ങില്‍ നിന്നും വീണു മരിച്ച കള്ളന്‍ തോമായെയും ,പിന്നെ ബലാത്സംഗ കേസില്‍ പ്രതി ആയതില്‍ മനം നൊന്തു ആത്മ ഹത്യ ചെയ്ത സുരേഷിനെയും ഒക്കെ ഞാന്‍ കണ്ടു ..,
ഇങ്ങനെ അലഞ്ഞു നടക്കാന്‍ ആണ് എന്റെയും വിധി ,ഒരു കണക്കിന് അതുകൊണ്ട് വല്ലപ്പോഴും ഈ വഴി വരാം ,വീട്ടില്‍ ചെന്ന് ജനാലയിലൂടെ അമ്മ അടുക്കളയില്‍ എന്താ കറി വെക്കുന്നത് എന്ന് നോക്കാം ,
പക്ഷെ എത്ര ഉറക്കെ വിളിച്ചാലും ശബ്ദം പുറത്തോട്ടു വരില്ല ,ഇന്നലെ അച്ഛനെ റോഡില്‍ വെച്ച് കണ്ടതാണ് ..,വിളിച്ചുനോക്കി ,കൈ കൊണ്ട് ആന്ഗ്യം കാണിച്ചുനോക്കി ..,എവിടെ..?
എപ്പോഴും മനസ്സില്‍ ഓര്‍ക്കും ആരെയും കണ്ടാല്‍ കാണാത്ത മാതിരി പോണം എന്ന് ,കാരണം എനിക്ക് ഇപ്പോള്‍ രൂപം ഇല്ല ,ശബ്ദം ഇല്ല ,ഒന്നും ഇല്ല..,
എന്നാലും വേണ്ടപെട്ടവരെ കാണുമ്പോള്‍ ഇത് ഒക്കെ മറക്കും ..
മരിക്കെണ്ടിയിരുന്നില്ല എന്ന് ഒരു ആയിരം വട്ടം ചിന്തിച്ചുകഴിഞ്ഞു ഇപ്പോള്‍ ..പക്ഷെ ഇനീ എന്ത് ചെയ്യാന്‍..?
വാശിയോടെ തിര തല്ലി ഒഴുകുന്ന പുഴയെ നോക്കി സമയം പോയതറിഞ്ഞില്ല ..,ഞാന്‍ തിരിച്ചു നടന്നു ,എങ്ങോട്ട് എന്നറിയില്ല ..
വിഴിപ്പുകള്‍ എല്ലാം അലക്കി ,കുളിച്ചു സുന്ദരികളായ സ്ത്രീകളുടെ അകമ്പടി എനിക്കുണ്ടായിരുന്നു ..
അവര്‍ എന്നെ കാണുന്നുണ്ടോ എന്ന് ഒരു നിമിഷം തോന്നി ..,പക്ഷെ ഇല്ല ..,അവരില്‍ ഒരാള്‍ എന്നെ തട്ടി ഇട്ടാണ് കടന്നു പോയത് ..
അന്നും ഇന്നും മാറാത്ത ഒന്നേ ഉള്ളു ..,എന്റെ മനസ്സ് ..,അത് മാത്രം എന്തെ മരിച്ചില്ല..?
Subscribe to:
Post Comments (Atom)
No comments:
Post a Comment
എന്തേലും പറഞ്ഞിട്ട് പോകൂന്നേ(എനിക്ക് സന്തോഷായാലൊ..?)