മഴ
ഓര്‍മകളുടെ ചില്ലുകൂടാരത്തില്‍ ഞാന്‍ കാത്തു സൂക്ഷിക്കുന്ന എന്റെ പ്രണയം ..മഴ ..
മഴയുള്ള സന്ധ്യകളില്‍ ഞാന്‍ കണ്ടെത്തി ,എന്നിലെ പ്രണയിനിയെ ..,
മടിച്ചു മടിച്ചു മഴയാം കാമുകനൊപ്പം ഞാന്‍ നടന്നിറങ്ങി ..,
അവന്‍ പെയ്തോഴിയുന്നത് വരെ ഞാന്‍ അവനു കൂട്ടിരുന്നു ..,
മുറ്റത്തെ ചെമ്പക ദളങ്ങളില്‍ നിന്ന് അവസാനതുള്ളി ഇറ്റ് വീഴുന്നതുവരെ ..,
പിന്നെ ഞാനറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു ..,
ആ നനവാണ് മഴ യാത്രയ്യായി എന്ന തിരിച്ചറിവ് ..
മഴ എന്റെയും പ്രണയമാണ്.......
ReplyDeleteനന്നായിരിക്കുന്നു...........തുടരുക....
ആശംസകള്‍.........