Sunday, June 13, 2010
ചിന്തകള്‍
ചന്നം പിന്നം പെയ്യുന്ന മഴ ..,കാറ്റാടിമരങ്ങള്‍ തിമിര്‍ത്താടുകയാണ് ..,
ഒരു മരത്തില്‍ നിന്നും മറ്റൊന്നിലേക്കു ചേക്കേറുന്ന പക്ഷിക്കൂട്ടങ്ങള്‍ ..,
റബ്ബര്‍ തോട്ടത്തിലെ പുല്ലു തിന്നു നീങ്ങുന്നതിനിടയില്‍ ശല്യമായെത്തിയ മഴയെ
പഴിച്ചുകൊണ്ട് ഓടുന്ന ആട്ടിന്‍ പറ്റങ്ങള്‍..,
മഴ ആസ്വദി ക്കാനെന്നോണം
ഈട്ടിമരത്തിന്റെ ചോട്ടില്‍ താന്‍ സ്ഥാനം പിടിച്ചു ..,
മഴയില്‍ കുതിര്‍ന്ന മണ്ണിന്റെ മണം ഒരു സുഗന്ധം പോലെ ..,
തന്റെ നാടിന്റെ ഭംഗി ഇരട്ടിച്ചതുപോലെ ..,ചാറ്റല്‍മഴ നനഞ്ഞു ഓടുന്ന ആളുകള്‍ ..,
അവയില്‍ ചില കണ്ണുകള്‍ തന്നെ തുറിച്ചു നോക്കുന്നതുപോലെ തോന്നി ..
ഇങ്ങനെകോരിച്ചൊരിയുന്ന മഴയുള്ള ഒരു കര്‍ക്കിടക മാസത്തിലാണ് ഒരു ദുരന്തം തന്നെ തേടിയെത്തിയത് ..,പിന്നീടങ്ങോട്ട് മഴ ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ചു ..,
ചിലത് നൊമ്പരങ്ങള്‍ ..,മറ്റു ചിലത് സന്തോഷം ഉള്ളത്..
കണ്ണുനീരിന്റെ ഗന്ധം അടര്‍ന്നു മാറാത്ത തന്റെ ജീവിതം പലയിടങ്ങളിലെക്കായി പറിച്ചു നടപെട്ടു..,
കാലചക്രം ഉരുണ്ടുകൊന്ടെയിരുന്നു ..,വ്യക്തികളും സ്ഥലങ്ങളും മാറി ..,എങ്കിലും എന്റെ ചിന്തകള്‍ മാറിയില്ല ..,അവ ചിലപ്പോള്‍ പൊട്ടിച്ചിരിക്കുന്നു .,ചിലപ്പോള്‍ പൊട്ടിക്കരയുന്നു ശബ്ദമില്ലാതെ . ..
'എന്താ മരച്ചോട്ടില്‍ നില്‍ക്കുന്നെ ?' ആരോ വിളിച്ചു ചോദിച്ചു ..
താന്‍ ചുറ്റും നോക്കി ..,മഴ ശമിച്ചിരിക്കുന്നു ..,
പാല്ചായയുടെ നിറത്തോടെ മഴവെള്ളം കുന്നിന്മുകളില്‍ നിന്നും അങ്ങനെ ഒഴുകിയിറങ്ങുന്നു ..,നടന്നുനീങ്ങുന്ന ആള്‍ക്കൊട്ടത്തില്‍ താനും ചേര്‍ന്നൂ ..,
പക്ഷെ അപ്പോഴും തന്റെ മനസ്സില്‍ മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു ...
Subscribe to:
Post Comments (Atom)
മഴ..മഴ..നിറഞ്ഞു പെയ്യുന്ന മോഹമഴ!!
ReplyDeleteനിറഞ്ഞുപെയ്യുന്ന ജീവിതമഴ..
ഇതിന്റെ ലാഭങ്ങളും.നഷ്ടങ്ങളും എല്ലാം നമുക്കു സ്വന്തം..
നമുക്കുമാത്രം സ്വന്തം!!
നന്നായിരിയ്ക്കുന്നു ചിന്തകളിലെ മഴ..
ആശംസകളോടെ.
നന്ദി ..,സാറിന്റെ സൃഷ്ടികള്‍ വായിച്ചു ..
ReplyDeleteVery nice..god bless you..!