എന്റെ ജീവിതത്തിലേക്ക് നീണ്ടു കിടക്കുന്ന
വിജനമാം ഒറ്റയടിപ്പാതയില്‍ വെച്ചു
നിന്നെ കണ്ടു മുട്ടിയപ്പോള്‍ അറിഞ്ഞിരുന്നില്ല
ഒരിക്കല്‍ നിന്നെ ഞാന്‍ ഇത്രയേറെ സ്നേഹിക്കുമെന്നു .
പിന്നീട് എപ്പോഴൊക്കെയോ നീ കടന്നു പോയപ്പോള്‍
ഞാന്‍ തിരിച്ചറിഞ്ഞു പ്രണയത്തിന്റെ കാലടിശബ്ദം .
ഒരുനാള്‍ യാത്ര പറയാതെ നീ അകന്നുപോയപ്പോള്‍
ഞാന്‍ ഏറെ കൊതിച്ചു..,കാതോര്‍ത്തു ..ആ ശബ്ദത്തിനായി.
പിന്നെ കോരിച്ചൊരിയുന്ന ഒരു സന്ധ്യാമഴയില്‍
നീ എന്നെ തേടി വീണ്ടും ..
പിരിഞ്ഞു പോയതിന്റെ കാരണവും
മടങ്ങിവന്നതിന്റെ കാരണവും
അന്ന് ഞാന്‍ നിന്നോട് ചോദിച്ചില്ല ,
നീ പറഞ്ഞതുമില്ല .
മൌനം തീര്‍ത്ത ദൂരങ്ങള്‍ക്കും അപ്പുറം
നീ ചോദിച്ച ഒരുപാട് ചോദ്യങ്ങള്‍
മറുപടികളില്ലാതെ നിന്നിലേക്ക് തന്നെ മടങ്ങി ..
മറുപടികളില്ലാതെ നിന്നിലേക്ക് തന്നെ മടങ്ങി ..
ഇന്നും നീ അവിടെ.. ആ ഒറ്റയടിപ്പാതയില്‍
എന്നെയും കാത്തു ..
ആയിരം വര്‍ണങ്ങള്‍ കൊടുത്തു
നീ എന്നോടുള്ള പ്രണയത്തെ വര്‍ണിക്കുമ്പോള്‍
എന്റെ പ്രണയം വാക്കുകളില്ലാതെ ..ശബ്ദങ്ങളില്ലാതെ ...
എന്നില്‍ ജനിച്ചു മരിക്കുന്നു ..
ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുമ്പോള്‍
നിന്നോടുള്ള എന്റെ പ്രണയം ചുവരില്‍ പകര്‍ത്തുവാന്‍ കഴിയാത്ത
ഒരു നിറക്കൂട്ടായി മാത്രം അവശേഷിക്കുന്നു ..
നിന്നോടുള്ള എന്റെ പ്രണയം ചുവരില്‍ പകര്‍ത്തുവാന്‍ കഴിയാത്ത
ReplyDeleteഒരു നിറക്കൂട്ടായി മാത്രം അവശേഷിക്കുന്നു ..
നല്ല വരികൾ!
നന്നായെഴുതി.
ReplyDeletegood work...keep writing..
ReplyDeleteബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുമ്പോള്‍
ReplyDeleteനിന്നോടുള്ള എന്റെ പ്രണയം ചുവരില്‍ പകര്‍ത്തുവാന്‍ കഴിയാത്ത
ഒരു നിറക്കൂട്ടായി മാത്രം അവശേഷിക്കുന്നു ..
വരികള്‍ നന്നായിരിക്കുന്നു.
മൌനമെങ്കിലും വാചാലം ..!
ReplyDeleteനന്നായെഴുതി.
നല്ല വരികൾ.
ReplyDeleteബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകാതിരിക്കട്ടെ...
ReplyDeleteകൊള്ളാം
നന്നായി.
നന്ദി ജയന്‍ ,ആളവന്‍താന്‍ ,അഭി ,ഹംസ, റാംജി.
ReplyDeleteഫൈസല്‍,thanx for following my blog.
ജിഷാദ് ആദ്യമായല്ലേ ..? welcome and thanx .
Pranayam...!
ReplyDeleteManoharam, Ashamsakal..!!!
jeevithangal thudarkadha pole............
ReplyDeletei Realy Like it
ReplyDelete