സ്നേഹം എന്ന വാക്കിന്റെ പര്യായമാണ് അമ്മ ,
ഓര്‍മകളായി മാറിയ ഇന്നലകളെ
മനോഹരമാക്കിയത് അമ്മയാണ് ..
അമ്മ വാരിതന്ന ചൂട് ചോറിന്റെ സ്വാദു ഇന്നും നാവിലൂറുന്നു.
ഉറക്കം വരാത്ത രാത്രികളില്‍
അമ്മയുടെ താരാട്ട് പാട്ടുകളുടെ ഈണം ഇന്നും കാതുകളില്‍ ..,
എപ്പോഴൊക്കെയോ ഞാനും മറന്നു പോയി ..,
അമ്മയെ ഞാന്‍ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് പറയാന്‍ ..
അമ്മയെ ഓര്‍ക്കുമ്പോള്‍ മാത്രമാണ് ഇന്ന് എന്റെ കണ്ണുകള്‍ നിറയുന്നത് ..
യാന്ത്രിക വല്കൃതമായ ഇന്നത്തെ ലോകത്ത് ദൂരങ്ങള്‍ മണിക്കൂറുകള്‍ക്കു അപ്പുറം
മാത്രമാണെങ്കിലും ..,
ഓടിയെത്തുവാന്‍ കഴിയില്ലല്ലോ എന്നതാണ് എന്റെ ദുഖം .
ഒരിക്കലും തിരിച്ചുപോകുവാന്‍ കഴിയില്ലാത്ത എന്റെ ബാല്യത്തിലേക്ക്
എനിക്ക് തിരികെ പോകണം ..,ആ മടിയില്‍ തല ചായ്ക്കുവാന്‍ ..,
ആ കൈ കോര്‍ത്തു പിടിച്ചു പാടവരമ്പത്ത് കൂടെ നടക്കുവാന്‍ ..,
കൊച്ചു കൊച്ചു വാശികള്‍ കാണിക്കുവാന്‍ ..,അങ്ങനെ എത്ര എത്ര മോഹങ്ങള്‍ ..
എനിക്ക് പുനര്‍ജനിക്കണം ..എന്റെ അമ്മയിലൂടെ .
nanni lee
ReplyDeletenyanente ummaye orthu, balyathil ummayude koodeyundayirunna nimishangal odiyethi.
........................sehi
വല്ലാത്ത ഒരു ശക്തി അനുഭവപ്പെടുന്നു, ചേച്ചിയുടെ എഴുത്തിന്. തുടരുക. എല്ലാ വിധ ആശംസകളും. -ഒരു സഹോദരന്‍.
ReplyDeleteഋതു വിലെ കഥ വായിച്ചു. അതു വഴിയാണ് ഇവിടെ എത്തിയത്. അതിനുള്ള കമന്റ് അവിടെ ഇടുന്നുണ്ട്. ഇനിയും കാണാം. നല്ല കഥകളുമായി. കാണണം....!!