Thursday, June 9, 2011

ഞാനും ഒരു അമ്മയാണ്

ജീവിതം വഴി മുട്ടി നില്‍ക്കുമ്പോള്‍ നമ്മുടെ ചിന്തകള്‍ അതിവേഗം സഞ്ചരിക്കും .
എന്റെ  പേര് നിമ്മി ,
ബിസിനെസ്സില്‍ തകര്‍ന്നു ആത്മഹത്യ ചെയ്ത ഡാഡി ഭാര്യക്കും മക്കള്‍ക്കും വേണ്ടി ഒന്നും കരുതിവെച്ചിരുന്നില്ല.
ഡാഡിയുടെ തണലില്‍ ജീവിച്ചുവന്ന മമ്മക്ക്‌ ആ വിയോഗം താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.
'കണ്ച്ചനൈടല്‍ ഹാര്‍ട്ട്‌  ഡിസീസ്' ആയിരുന്നു എന്റെ കുഞ്ഞനുജന് ..,
അത് ശരിയാക്കുവാന്‍ നാലോ അഞ്ചോ ശസ്ത്രക്രിയകള്‍ ചെയ്യേണം ,ഓരോ സര്‍ജറിയും ഓരോ പ്രായത്തില്‍.ഡാഡി മരിക്കുമ്പോള്‍ അവനു  എട്ടു വയസ്സ് .
അതുവരെ നാല് ശസ്ത്രക്രിയ ചെയ്തു .
ഫൈനല്‍ സര്‍ജരിക്കുവേണ്ടിയുള്ള  പണം ഉണ്ടാക്കാന്‍ ബുദ്ധി മുട്ടുന്നതിനിടയ്ക്കആണ് 
ഡാഡിയുടെ ബിസിനസ് തകര്‍ന്നത് ..,അപ്പോള്‍ ഡാഡി മരണത്തിന്റെ വഴി തിരഞ്ഞെടുത്തു.

എനിക്ക് വളരെ വൈകി കിട്ടിയ അനിയനാണ് ടോം .
ഈ  അവസാന സര്‍ജറിയും വിജയിക്കും എന്ന ശുഭ വിശ്വാസത്തില്‍ ആണ് എല്ലാവരും .പക്ഷെ ...എങ്ങനെ ?
ഡിഗ്രിയും ടി ടി സി യും മാത്രം പഠിച്ച ഞാന്‍ എത്ര സ്ഥലത്ത് ജോലിക്ക് ശ്രമിച്ചു .
 ഒടുവില്‍  തുച്ചമായ ശമ്പളത്തില്‍ ജോലി ലഭിച്ചു ,,പക്ഷെ അതുകൊണ്ട് ടോമിന്റെ സര്‍ജറി നടത്താന്‍ കഴിയില്ല എന്ന് മനസ്സിലായി.
അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ഇംഗ്ലീഷ് ന്യൂസ്‌ പേപ്പറില്‍ കണ്ട പരസ്യം മൂലം എനിക്ക്  ലണ്ടനില്‍ പോകാന്‍  വഴി ഒരുങ്ങി.
ഉറങ്ങികിടന്നിരുന്ന വീട് മെല്ലെ ശബ്ദിച്ചു തുടങ്ങി .
മമ്മയുടെ മുഖത്തു എപ്പോഴൊക്കെയോ ചിരി മിന്നി മറഞ്ഞു ..,അയല്പക്കംകാരും മമ്മയുടെ ബന്ധുക്കളും സുഹൃത്തുക്കളും വാര്‍ത്ത അറിഞ്ഞു ഫോണ്‍ വിളിക്കാനും വീട്ടിലേക്കു വരാനും തുടങ്ങി.
വീട് ഒഴിഞ്ഞു കൊടുക്കണം എന്ന് പറഞ്ഞു ശല്യപ്പെടുത്തി കൊണ്ടിരുന്ന ഹൌസ് ഓണരിനെ കൊണ്ട് യാതൊരു ബുദ്ധി മുട്ടും ഇല്ലാതായി .
എങ്കിലും ഈ ജോലി എങ്ങനെ ശരിയായി എന്ന് പലര്‍ക്കും സംശയമില്ലാതില്ല ..,
ചിലരൊക്കെ അത് ചോദിക്കുകയും ചെയ്തു .
അവരോടൊക്കെ മമ്മ പറഞ്ഞു 'എല്ലാം  എന്റെ നിമ്മി മോള്‍ടെ ഭാഗ്യം,പുണ്യാളന്മാര്‍ തുണച്ചു '.
അങ്ങനെ ഒരു ജനുവരി നാലാം തീയതി ഞാന്‍ യാത്രയായി ..,അന്നാണ് ആദ്യമായി വിമാനത്തില്‍ കയറിയത് .
ലണ്ടനില്‍ ചെന്ന് പത്തു മാസത്തിനകം ടോമിന്റെ സര്‍ജരിക്കുള്ള മുഴുവന്‍ തുകയും നാട്ടിലേക്ക് അയച്ചു  കൊടുത്തു.
ഞാന്‍ നാട്ടില്ചെന്നിട്ടു  മതി സര്‍ജറി എന്ന് ടോം വാശി പിടിച്ചു ..,ഡോക്ടര്‍ പറഞ്ഞു താമസിപ്പിക്കാന്‍ പാടില്ല എന്ന് .
പക്ഷെ തനിക്കു അവധി എടുത്തു നാട്ടില്‍ ചെല്ലുവാന്‍ കഴിയാത്ത അവസ്ഥ ആയിരുന്നു .
അങ്ങനെ നവംബര്‍ ഇരുപതാം തീയതി ടോം മോന്റെ സര്‍ജറി അല്ല  മരണം .
ഞാന്‍ ഏറ്റവും ദുഖിച്ച ദിവസം ..,അവനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ പോലും കഴിഞ്ഞില്ല തനിക്കു .
എന്റെ ജീവിതത്തില്‍ എന്നോട്   തന്നെ പുച്ഛം
തോന്നിയ ദിനം ആയിരുന്നു അന്ന് .
സ്വന്തം ചോരയെ രക്ഷിക്കുവാന്‍ വേണ്ടി ഞാന്‍ എന്തെല്ലാം സഹിച്ചു ,,,
അഞ്ചു ലക്ഷം രൂപക്കുവേണ്ടി ഞാന്‍ എന്റെ ശരീരം ആണ് വിറ്റത്.
അന്ന് പത്രത്തില്‍ കണ്ട പരസ്യം ഇന്നും  കണ്മുന്‍പില്‍ മായാതെ നില്‍ക്കുന്നു .
വാണ്ട്‌   സരോഗൈറ്റ്‌  മദര്‍ . നാട്ടില്‍ ആര്‍ക്കും  അറിയാത്ത രഹസ്യം .
ജോലിക്കെന്നു പറഞ്ഞു    താന് ‍പോയത് സ്വന്തം ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കാന്‍ ആയിരുന്നു.
വിവാഹം കഴിഞ്ഞു അഞ്ചു  വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലാതിരുന്ന  മലയാളി  ദമ്പതികള്‍ക്ക് വേണ്ടി .
ജോണ്‍ - ലീന  .
നല്ല ആള്‍ക്കാര്‍ ..,കടലോളം ഇരമ്പുന്ന എന്റെ ആവലാതികള്‍ എല്ലാം  അവരുടെ  സ്നേഹത്തിന്റെ മുന്‍പില്‍ ഇല്ലാതായി .
ലീനക്ക് കുട്ടികള്‍ ഉണ്ടാകില്ല എന്ന് നൂറു ശതമാനവും ഡോക്ടര്സ് ഉറപ്പിച്ചു പറഞ്ഞപ്പോള്‍ ആണ് ഇങ്ങനെ ഒരു സാഹസത്തിനു അവര്‍ മുതിര്‍ന്നത് .
എന്നെയും കൊണ്ട് അവരുടെ ഫാമിലി ഡോക്ടറിന്റെ അടുക്കല്‍ പോയി ക്ലിനികല്‍
ഡീടയിലസ് എന്നെ ബോധ്യപ്പെടുത്തി
ലീനയുടെ  എഗ്ഗ്സ്  അഥവാ ഒവം ഫെര്ടിലിസെഷന് കേപബില്‍ അല്ല  ,,
അത് മാത്രമല്ല അവരുടെ യുടെറിന്‍ മസില്സ് വീക്ക്‌ ആണ് അതുകൊണ്ട് ഒരു ഭ്രൂണത്തെ താങ്ങുവാനുള്ള ശക്തി ഗര്‍ഭ പാത്രത്തിനു ഇല്ല ..,അതിനാല്‍  എന്റെ ഒവംസും ജോണിന്റെ സ്പെര്‍മ്സും   ഇന്‍ വിട്രോ ഫെര്ടിലിസശന്‍ എന്ന പ്രക്രിയയിലൂടെ സംയോജിപ്പിച്ച് എന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു .
അങ്ങനെ നീണ്ടു പോയി ഡോക്ടറിന്റെ വിശധീകരണങ്ങള്‍ .
അവയില്‍ പകുതിയും തനിക്കു അന്ന് മനസിലായില്ല .
അവിടെ വെച്ച് തന്നെ ലീഗല്‍ ഡോകുമെന്റ്സ്  ഒപ്പിട്ടു   . ഈ ഗര്‍ഭാവ സ്ഥയില്‍ തന്റെ  എല്ലാവിധ ചിലവുകളും (പ്രസവം അടക്കം ) അവര്‍ വഹിക്കുമെന്നും അത് കൂടാതെ ഇന്ത്യന്‍ റുപ്പീസ് അഞ്ചു ലക്ഷം പേ ചെയ്യും എന്നൊക്കെ ആയിരുന്നു അതില്‍ എഴുതിയത് .
ടോം മോന്റെ മുഖം ആയിരുന്നു തനിക്കു ശക്തി പകര്‍ന്നത് .
ടോം മരിച്ച അതെ ദിവസം ആണ് എനിക്ക് മോള്‍ പിറന്നത്‌ ..പക്ഷെ ഒരു തരി പോലും താന്‍ സന്തോഷിച്ചില്ല ..,എല്ലാ വേദനയും സഹിച്ചിട്ടും ഒന്നും തനിക്കു സ്വന്തമല്ലല്ലോ എന്നോര്‍ത്തപ്പോള്‍ വിങ്ങികരഞ്ഞുപോയി .
പിറ്റേ ദിവസം ആണ് ലീന എന്നോട് ടോമിനെ കുറിച്ച് പറഞ്ഞത് .
കടല്‍തീരത്തു പടുത്തുയര്‍ത്തിയ മണല്കൊട്ടാരം പോലെ എന്റെ സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ന്നുവീനു .
പ്രസവിച്ച ചോരകുഞ്ഞുമായി എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാലോ എന്ന് തോന്നി ..പക്ഷെ ..മനസാക്ഷി അനുവദിച്ചില്ല.
പിന്നീടുള്ള മൂന്നുമാസങ്ങള്‍ ..,വിഷമം കടിച്ചമര്‍ത്തി കടന്നുപോയി  .
എന്റെ കുഞ്ഞിനെ അവര്‍  ലാളിക്കുന്നതു കണ്ടുനില്‍ക്കാനുള്ള മനോധൈര്യം ഇല്ലായിരുന്നു .
രാത്രികളില്‍  ആരുമറിയാതെ ഞാന്‍ ഏറെ കരഞ്ഞു .
അതിവേഗം  ഓടികൊണ്ടിരിക്കുന്ന ആ പട്ടണത്തില്‍ ഞാന്‍ ഒറ്റപ്പെട്ടതുപോലെ ..,
ചുറ്റും ഉള്ളവര്‍ പരിഹസിച്ചു  ചിരിക്കുന്നതുപോലെ,,എനിക്ക് എന്നോട് വെറുപ്പ്‌ തോന്നി .
കോന്റ്രാക്ടിന്റെ കാലാവധി കഴിഞ്ഞു .
ചിറകറ്റു വീണ പക്ഷിയെ പോലെ ഞാന്‍ ആ പട്ടണത്തോടു യാത്ര പറഞ്ഞു .
അപ്പോഴും എന്റെ മാത്രം സ്വന്തമായ എന്തോ ഒന്ന് എന്നെ പിറകോട്ടു കൊളുത്തിവലിച്ചുകൊണ്ടിരുന്നു.
രക്ത  ബന്ധം  നിയമത്തിന്റെ കുരുക്കുകളില്‍ മുറുകി  ശ്വാസം മുട്ടിമരിച്ചുകഴിഞ്ഞിരുന്നു.,
എന്നില്‍ നിന്നും അടര്‍ത്തി എടുത്ത ആ കുരുന്നിന് അവര്‍-അവളുടെ മാതാപിതാക്കള്‍- പേരിട്ടു 'ഏയ്‌ന്ചല്‍ ' .
നാട്ടിലെത്തിയപ്പോള്‍  അമ്മയോട് എല്ലാം തുറന്നു  പറഞ്ഞാലോ എന്ന് തോന്നി ,,പക്ഷെ കഴിഞ്ഞില്ല .
അമ്മ തന്നെ അവിശ്വസിക്കില്ലായിരിക്കാം ,,പക്ഷെ പിന്നീട്  തോന്നി വേണ്ട ..,
ഡാഡിക്ക്  പിറകെ ടോം ..എന്റെ കാര്യം കൂടെ അറിഞ്ഞാല്‍ മമ്മക്ക്‌ താങ്ങാനുള്ള കരുത്തു കാണില്ല .
ലീന ഒരിക്കല്‍ ഫോണ്‍ വിളിച്ചിരുന്നു .
പിന്നീട് വിളിച്ചിട്ടേ ഇല്ല .
എന്റെ സ്വപ്നങ്ങളില്‍ എയ്ന്ചല്‍ മോള്‍ വിരുന്നു വന്നുകൊണ്ടേയിരുന്നു .
പുത്തന്‍ ഉടുപ്പുകള്‍ ഇട്ടു കുസൃതികുട്ടി ആയി ..ഓര്‍മകളില്‍ നിന്നും മായ്ക്കാന്‍ ശ്രമിച്ചാലും അവള്‍ സ്വപ്നങ്ങളിലൂടെ എന്നെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു ..,കവിളില്‍ നനുത്ത സ്പര്‍ശമായി അവളുടെ കുഞ്ഞു ചുണ്ടുകള്‍ ..,എത്രയോ രാത്രികളില്‍  മോളെ എന്ന് വിളിച്ചുകൊണ്ടുഞെട്ടി ഉണര്‍ന്നു  .
മമ്മ എന്നും  ചോദിക്കും   നീ ഇന്നലെ  എന്ത് സ്വപ്നമാ  കണ്ടത് എന്ന്..
'ആ .. ഓര്‍മയില്ല   'എന്ന് പറയും ..,
ചിലപ്പോള്‍  തോന്നും പറഞ്ഞാലോ ഞാനും ഒരു അമ്മയാണെന്ന് .
അല്ല എന്തിനു  പറയാന്‍..??
അങ്ങനെയിരിക്കെ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും ആ പട്ടണത്തിലേക്ക് യാത്ര തിരിച്ചു  ,ലീന വിളിച്ചിരുന്നു ..അത്യാവശ്യമായി ഞാന്‍ അങ്ങോട്ട്‌ ചെല്ലണം  പോലും.
ടിക്കെറ്റും മറ്റും ഒരാള്‍  കൊണ്ടുതന്നു.
മമ്മയോടു  പല  കള്ളങ്ങള്‍ പറഞ്ഞു.
മോള്‍ക്ക്‌  എന്തെങ്കിലും ആപത്തു..??
ആ ചിന്തയാണ് മനസ്സില്‍ മുഴുവനും ..
എയര്‍പോര്‍ട്ടില്‍ ഡ്രൈവര്‍ വന്നിരുന്നു
അയാള്‍ എന്നെ നേരെ ഒരു ഹോസ്പിടലിലേക്ക് ആണ് കൊണ്ടുപോയത് ..,തനിക്കു ഒന്നും മനസിലായില്ല .
ഇന്റെന്സിവ് കെയര്‍ യുനിടിന്റെ മുന്‍പില്‍ ചെന്ന് നിന്നു,അവിടെ ജോണ്‍ നില്‍ക്കുന്നു ..,എപ്പോഴും നല്ല ടിപ് ടോപ്‌ ആയി വേഷം ധരിക്കാറുള്ള ജോണ്‍ ആകെ കോലം കെട്ടു കുറ്റി താടി ഒക്കെ വളര്‍ത്തി ,,എന്റെ കണ്ണുകള്‍ ചുറ്റും പരതി, മോള്‍ക്ക്‌ വേണ്ടി .
എന്റെ മോള്‍ ..?
'ഇല്ല അവള്‍ക്കൊന്നും പറ്റിയിട്ടില്ല ..,പക്ഷെ  ലീന ..'
രക്താര്ബുധത്തിന്റെ അവസാന സ്റെജില്‍ ആയിരുന്നു ലീന..,അവരുടെ ആഗ്രഹാപ്രകാരമാണ് എന്നെ വിളിപ്പിച്ചത് ..,മോളെ എന്നെ ഏല്‍പ്പിക്കാന്‍ . അവര്‍ക്കറിയാം ഞാന്‍ മാത്രമേ അവളെ പൊന്നുപോലെ നോക്കുകയുള്ളൂ എന്ന് . .
ലീനയുടെ കൈയില്‍ നിന്നു എന്റെ പൊന്നു
മോളെ വാങ്ങുമ്പോള്‍   എന്റെ കൈകള്‍ വിറച്ചു  ..,കണ്ണുനീരില്‍  കുതിര്‍ന്ന ചുംബനങ്ങളാല്‍ അവളെ ഞാന്‍ വാരിപ്പൊത്തി.
വീര്‍പ്പുമുട്ടിയിട്ടെന്നോണം  അവള്‍ കരഞ്ഞു എന്റെ കൈയ്യില്‍ നിന്നും കുതറി ലീനയുടെ ദേഹത്തേക്ക് വീഴാന്‍ തുടങ്ങി.ആ രണ്ടു വയസ്സുകാരിക്ക് അറിയില്ലെല്ലോ താനാണ് അമ്മ എന്ന് .
ലീന യാത്ര ആയി ..,പോകുന്നതിനു മുന്‍പ് എന്റെ  കൈ ജോണിന്റെ കൈയ്യില്‍ വെച്ചിട്ട് പറഞ്ഞതാണ് എയ്ന്ചല്‍   മോളുടെ പപ്പയെ ഒറ്റയ്ക്ക് ആക്കരുത്  എന്ന് ..
ഞാന്‍ ഒന്നും മറുപടി  പറഞ്ഞില്ല .
എത്രയോ പ്രാവശ്യം ചിന്തിച്ചതാണ് പണ്ട് താന്‍ വാങ്ങിച്ച പൈസ തിരിച്ചു കൊടുത്ത് ജോണിന്റെ കൈയ്യില്‍ നിന്നും കുഞ്ഞിനെ  അങ്ങ് കൊണ്ട് പോയാലോ എന്ന് ..
പക്ഷെ ..കഴിഞ്ഞില്ല ..കാരണം ഒരിക്കല്‍ ഞാന്‍ അനുഭവിച്ചതാണ്‌ ..,സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ പിരിയുമ്പോള്‍ ഉണ്ടാകുന്ന വേദന .
ആ വേദനയിലേക്ക് ഒരു തെറ്റും ചെയ്യാത്ത അയാളെ എങ്ങനെ ..?
ലീന മരിച്ചിട്ട് മൂന്നു   വര്‍ഷങ്ങള്‍ പിന്നിട്ടു .
ഞാനും ജോണും മോളും ഒരു വീട്ടില്‍ ഇന്നുവരെയും ,
കാരണം ഞങ്ങള്‍  അവളുടെ മാതാപിതാക്കള്‍  ആണ് .
ഞാനും ജോണും തമ്മിലുള്ള    സംഭാഷണങ്ങള്‍ മോളെ കുറിച്ച് മാത്രം അല്ലെങ്കില്‍ മോള്‍ക്ക്‌ വേണ്ടി മാത്രം.
ലണ്ടനില്‍ നിന്നും കേരളത്തിന്റെ  ഒരു കൊച്ചു കോണിലേക്ക് ഞങ്ങള്‍ താമസം മാറ്റി ..,ചോദ്യശരങ്ങള്‍ ആയി വന്നവരെ ഒക്കെ ജോണ് ഒറ്റയ്ക്ക് നേരിട്ടു.
സ്നേഹത്തിന്റെ ഒരു തുള്ളി    പോലും കൊടുക്കാത്ത  എന്നെ എന്തിനു അയാള്‍ കരുതുന്നു ???
ആദ്യ ഭാര്യക്ക് വേണ്ടിയോ അതോ  അയാളുടെ  മോള്‍ക്ക്‌  അല്ല നമ്മുടെ  മോള്‍ക്ക്‌ വേണ്ടിയോ ..?
മമ്മക്ക്‌ ഇന്ന് എല്ലാം അറിയാം .,സ്വന്തം അമ്മയെപോലെ ആണ് അയാള്‍ക്ക്‌  എന്റെ മമ്മ .
'മോളെ നീ ഒരു അമ്മ മാത്രം അല്ല ഭാര്യയും കൂടെ ആണ് 'മമ്മ എന്നും  ഓര്‍മിപ്പിക്കും .
പക്ഷെ തനിക്കു  അതിനു കഴിയുന്നില്ല ..


അഞ്ചുവയസ്സുകാരിയുടെ  ശബ്ദം എന്നെ ഓര്‍മകളില്‍ നിന്നും തിരിച്ചുവിളിച്ചു .
'പപ്പാ  ..ഇന്ന് ഞാന്‍ മമ്മീടെ  കൂടെ കിടന്നോട്ടെ ..? നാളെ ഞാന്‍ ഉറപ്പായും പപ്പാടെ  കൂടെ കിടക്കാമേ ...'
.
എന്റെ കണ്ണുകള്‍ അവളില്‍ നിന്നും തെന്നി  മാറി  ജോണിന്റെ കണ്ണുകളില്‍ ഉടക്കി ..
പരാതികള്‍ ഒന്നും ഇല്ലാതെ അയാള്‍ തലയാട്ടി .
എന്റെ മനസ്സ് എന്നോട് എന്നും ചോദിക്കുന്ന  ആ ചോദ്യം   ആവര്‍ത്തിച്ചു .
'ഞാന്‍ ഒരു അമ്മ ആണ് ..പക്ഷെ ഒരു  ഭാര്യ ആണോ..??'